കോവിഡ് കാലത്തെ ഇടവക തല പ്രവർത്തനം

Covid 19

കോവിഡ് കാലത്തെ ഇടവക തല പ്രവർത്തനം


2021 മെയ്‌ മാസത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കാലത്ത് കുഞ്ചിത്തണ്ണി ഇടവക സജീവമായ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.


  1. ഇടവക ദേവാലയത്തിൽ വൈദികർ എല്ലാ ദിവസവും രാവിലെ ബലിയർപ്പിച്ചും വൈകിട്ട് ആരാധന നടത്തിയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. മറ്റു ആത്മീയ ശുശ്രൂഷകൾ ആവശ്യാനുസരണം നൽകിവരുന്നു.

  2. വിവരങ്ങൾ കൃത്യമായി അറിയുന്നതിനും ആവശ്യമായ സഹായങ്ങൾ വേഗത്തിൽ എത്തിയ്ക്കുന്നതിനും വേണ്ടി ജോബി അറത്തിൽ, സോജൻ വടക്കേയറ്റത്, ബാബു അറത്തിൽ, ജിതിൻ ഇടവക്കണ്ടത്തിൽ, അമൽ പുത്തൻപുരക്കൽ, ഐബിൻ വെട്ടുകല്ലേൽ, എബിൻ അറത്തിൽ, ജിസ്മോൻ അറത്തിൽ, പ്രെയ്‌സ് മൂക്കമാക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു താത്കാലിക ഹെല്പ് ഡസ്ക് പ്രവർത്തിച്ചു വരുന്നു.

  3. ഇടവകതിർത്തിയിലുള്ളകോവിഡ് രോഗികളെയെല്ലാം എല്ലാ ദിവസവും പള്ളിയിൽ നിന്നും വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയും ആത്മ വിശ്വാസം പകർന്നു കൊടുക്കുകയും, ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട കേസുകൾക്ക് അതിനായ് സഹായം ചെയ്ത് വരികയും ചെയ്യുന്നു.

  4. പഞ്ചായത്തു, വാർഡ് തല ആലോചന, പ്ലാനിങ് പരിപാടികളിൽ സജീവമായി പങ്കുചേർന്നു.

  5. 53വീടുകളിൽ ഇതിനകം ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകി. ഇതിനാവശ്യമായ തുക ഉദാര മതികൾ സംഭാവനയായി നൽകി.

  6. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് വാഹനങ്ങൾ തയ്യാറാക്കി, ഒരാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വാഹനം ക്രമീകരിച്ചു.

  7. 50 ൽപ്പരം കുടുംബങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും മരുന്നുകൾ എത്തിച്ചു നൽകി. ഒരു കുടുംബത്തിന് പുറമെനിന്നും ആവശ്യത്തിന് മരുന്ന് വാങ്ങി നൽകി.

  8. വാർഡിൽ കോവിഡിനെതിരെ ജാഗ്രത പോസ്റ്റർ എഴുതി പ്രദർശിപ്പിച്ചു.

  9. അത്യാസന്ന നിലയിലുള്ള ഒരു രോഗിയുടെ ചികിത്സക്കായി 85000/- രൂപ സമാഹരിച്ചു.

  10. മൂന്നുപേർ രക്തദാനം നടത്തി.

  11. പൊട്ടൻകാട്ടിൽ കോവിഡ് കെയർ സെന്റർ ഒരുക്കുന്നതിന് സഹായിച്ചു.

  12. മൂന്നുപേരുടെ മൃത സംസ്കാരത്തിന് നേതൃത്വം നൽകി. ഇതിൽ രണ്ടു പേർ കോവിഡ് ബാധിതരായിരുന്നു.