കോവിഡ് 19

കോവിഡ് 19

പ്രിയപ്പെട്ടവരേ, കോവിഡുമായി ബന്ധപ്പെട്ട് ക്വറന്റീനിൽ കഴിയുന്നവർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായാൽ അടിയന്തിര സഹായം എത്തിക്കുന്നതിനായി രണ്ടു ടീമുകൾ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ സജ്ജമാണ്.  ജാതിമത ഭേദമെന്യേ ആർക്കും വിളിക്കാം.  നമ്പറുകൾ താഴെ നൽകുന്നു.
94958 17424,  94001 69516
അല്ലെങ്കിൽ
86066 04156,  85908 27239
ഇതുകൂടാതെ ഏതവസരത്തിലും വികാരിയാച്ചനെയോ, കൊച്ചച്ചനെയോ വിളിക്കാം
വികാരിയച്ചൻ

കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ബാധിതനായി തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നമ്മുടെ ഇടവകാംഗം പഴയമഠത്തിൽ ടോമി മരിച്ച വിവരം എല്ലാവരും അറിഞ്ഞുകാണുമല്ലോ. എല്ലാവരും പരേതൻെറ ആത്മ ശാന്തിക്കായി പ്രാര്‍ത്ഥിക്കുക.  അദ്ദേഹത്തിൻെറ സംസ്കാര ശിശ്രൂഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദൈവാലയത്തിലെ പ്രാര്‍ത്ഥനാ ശിശ്രൂഷകള്‍ക്കു ശേഷം സെമിത്തേരിയില്‍ നടത്തി. ഇരുപതോളംപേര്‍ സംസ്കാര ശിശ്രൂഷയില്‍ പങ്കെടുത്തു.  ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, അസിസ്റ്റന്‍ൻറ് വികാരി ഫാ. ജിബി ഉമ്മിക്കുന്നേല്‍ എന്നിവര്‍ ശിശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.